ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതൽ സുവ്യക്തമായി പ്രവർത്തിക്കുന്നതിനുമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ

ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതൽ സുവ്യക്തമായി പ്രവർത്തിക്കുന്നതിനുമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ

  • സകല വർഗീയ ശക്തികളേയും ഇടതുപക്ഷത്തിനെതിരായി തിരിച്ചു വിടുന്നതിൽ എതിരാളികൾ വിജയിച്ചെന്നാണ് കെ കെ ശൈലജ ചൂണ്ടിക്കാട്ടിയത്.

കോഴിക്കോട്: ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതൽ സുവ്യക്തമായി പ്രവർത്തിക്കുന്നതിനുമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇത്ര വലിയ പരാജയം ഏറ്റുവാങ്ങാനുള്ള തെറ്റ് ഇടതുപക്ഷം ചെയ്തിട്ടില്ല. പ്രവർത്തന രംഗത്തെ ചില പാളിച്ചകൾ ഉണ്ടായെന്നും ശൈലജ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തുവർഷം ഭരണ രംഗത്ത് ജനദ്രോഹ നടപടികൾ ഒന്നും ഉണ്ടായില്ല. ജനങ്ങളുടെ ജീവിതം കൂടുതൽ ഭദ്രമാക്കാൻ ഒരു സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ എല്ലാ പരിമിതികളും കടന്നുള്ള പ്രവർത്തനം നടന്നെന്നും കേന്ദ്രത്തിന്റെ ഉപരോധം ഉണ്ടായിട്ടും അതിന് സാധിച്ചെന്നും അവർ പറഞ്ഞു.എന്നാൽ സകല വർഗീയ ശക്തികളേയും ഇടതുപക്ഷത്തിനെതിരായി തിരിച്ചു വിടുന്നതിൽ എതിരാളികൾ വിജയിച്ചെന്നാണ് കെ കെ ശൈലജ ചൂണ്ടിക്കാട്ടിയത്. ധാരാളം പണമുള്ള കൊണ്ട് സാമഹ്യ മാധ്യമങ്ങളേയും വൻകിട മാധ്യമങ്ങളേയും അവർക്ക് ഉപയോഗിക്കാൻ സാധിച്ചു. അത്ര പണം ചെലവഴിക്കാൻ ഇടതുപക്ഷത്തിനില്ലെന്നും തങ്ങൾ ഇലക്ട്രൽ ബോണ്ട് വാങ്ങിയിട്ടില്ലെന്നും ശൈലജ വ്യക്തമാക്കി.

കോൺഗ്രസും ബിജെപിയും ഉയർത്തിയ നുണകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പലരും ഈ പ്രചാരണങ്ങളിൽപ്പെട്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല. എന്നാൽ അവരെ എല്ലാം കാണാനും ഒപ്പം ചേർക്കാനുമാണ് പാർട്ടി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. ഇടതുപക്ഷം തകരാൻ പാടില്ലെന്നും തകർന്നാൽ ഉത്തരേന്ത്യ പോലെ കലാപങ്ങൾ ഉണ്ടാകുമെന്നും ശൈലജ അഭിപ്രായപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )