8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

  • എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർത്തോടെയാണ് പഠനനിലവാരം ഉറപ്പാക്കാൻ മിനിമം മാർക്ക് നിശ്ചയിച്ചത്.ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലാണ് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്.

തിരുവനന്തപുരം : 8, 9, 10ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാർക്ക് ഒഴിവാക്കിയതോടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി എൽഡിഎഫ് സർക്കാരാണ് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്. എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർത്തോടെയാണ് പഠനനിലവാരം ഉറപ്പാക്കാൻ മിനിമം മാർക്ക് നിശ്ചയിച്ചത്.

ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലാണ് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്.പിന്നീട് ഒമ്പതാം ക്ലാസിലും മിനിമം മാർക്ക് നിർബന്ധമാക്കിയിരുന്നു.മിനിമം മാർക്ക് ഒഴിവാക്കുന്നതോടെ പരീക്ഷയിൽ പരാജയപ്പെടുന്നവരുടെ എണ്ണം കുറയുമെങ്കിലും, കുട്ടികളുടെ യഥാർത്ഥ പഠന നിലവാരം വിലയിരുത്തുന്നതിൽ വീണ്ടും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )