സന്നിധാനത്ത് അരവണയ്ക്കും അപ്പത്തിനും ക്ഷാമം: വിതരണത്തിൽ കർശനമായ നിയന്ത്രണമേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്

സന്നിധാനത്ത് അരവണയ്ക്കും അപ്പത്തിനും ക്ഷാമം: വിതരണത്തിൽ കർശനമായ നിയന്ത്രണമേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • ഒരാൾക്ക് ഒരു ടിൻ അരവണയും മൂന്നുകവർ അപ്പവുമാണ് ഞായറാഴ്ച വിതരണം ചെയ്തത്.

ശബരിമല : സന്നിധാനത്ത് അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതോടെ വിതരണത്തിൽ കർശനമായ നിയന്ത്രണമേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരാൾക്ക് ഒരു ടിൻ അരവണയും മൂന്നുകവർ അപ്പവുമാണ് ഞായറാഴ്ച വിതരണം ചെയ്തത്. അരവണ പ്ലാന്റിൽ നവീകരണം നടക്കുന്നതിനാൽ ഉത്പാദനം നിർത്തിവെച്ചതാണ് ക്ഷാമത്തിന് കാരണമായത്. കന്നിമാസ പൂജകൾക്കായി മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തീർഥാടകർ അധികമായി എത്തിയിരുന്നു. കന്നിമാസ പൂജകളോടനുബന്ധിച്ച് 2.6 ലക്ഷം അരവണയാണ് നിർമ്മിച്ചത്.

ഈ വർഷം 50,000 യൂണിറ്റ് കൂടുതൽ ഉത്പാദിപ്പിച്ചതായി ദേവസ്വം ബോർഡ് പറയുന്നു. ഇനി 14,000 ടിന്നിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. അപ്പത്തിന് നിലവിൽ ക്ഷാമമില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും ഭക്തർക്ക് അപ്പവും ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )