1995 ബാച്ച് മുതലുള്ള ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകളിൽ തോറ്റവർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി കാലിക്കറ്റ് സർവകലാശാല

1995 ബാച്ച് മുതലുള്ള ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകളിൽ തോറ്റവർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി കാലിക്കറ്റ് സർവകലാശാല

  • സപ്ലിമെന്ററി പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടവർക്കും പരീക്ഷ എഴുതാത്തവർക്കും പഴയ സിലബസിൽതന്നെ ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ നടത്തും.

തേഞ്ഞിപ്പലം: 1995 ബാച്ച് മുതലുള്ള ബിരുദ- ബിരുദാനന്തര ബിരുദ പരീക്ഷകളിൽ തോറ്റവർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി കാലിക്കറ്റ് സർവകലാശാല. തോറ്റവർക്കും സപ്ലിമെന്ററി പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടവർക്കും പരീക്ഷ എഴുതാത്തവർക്കും പഴയ സിലബസിൽതന്നെ ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ നടത്തും. വൺ ടൈം റഗുലർ സപ്ലിമെൻ്ററി പരീക്ഷകൾ 6 മാസത്തിനകം പൂർത്തിയാക്കുമെന്ന് സിൻഡിക്കറ്റ് യോഗത്തിൽ വിസി ഡോ. രവീന്ദ്രനാണ് അറിയിച്ചത്.

വിവിധ പേപ്പറുകളിൽ പരാജയപ്പെടുന്നവർക്ക് സർവകലാശാല സപ്ലിമെന്ററി പരീക്ഷക്ക് അവസരം നൽകാറുണ്ട്. ചില അവസരങ്ങളിൽ പ്രത്യേക സപ്ലിമെന്ററി പരീക്ഷകളും നടത്താറുണ്ട്. എന്നാൽ, വർഷങ്ങൾക്ക് മുമ്പുള്ള പരീക്ഷകളിൽ തോറ്റവർക്ക് പിന്നീട് അവസരം ലഭിക്കുന്നത് കുറവായിരുന്നു. ഇവർ വർഷങ്ങളായി ഈ അവസരത്തിനു കാത്തിരിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )