
സെപ്തംബർ 25നകം ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ലൈസൻസ് റദ്ദാകും എന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്
- ഔദ്യോഗിക വിവരങ്ങൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു
തിരുവനന്തപുരം: സെപ്തംബർ 25നകം ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ലൈസൻസ് റദ്ദാകും എന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്. സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് ഡ്രൈവിങ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി ഔദ്യോഗിക തീയതിയോ സമയ പരിധിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർഥിച്ചു.

sarathi.parivahan.gov.in others എന്ന ലിങ്ക് വഴി update mobile number എന്ന ഓപ്ഷനിലൂടെ ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനാവും. ഇതിനു കഴിയുന്നില്ലെങ്കിൽ മാത്രം ഓഫീസുകൾ സന്ദർശിച്ച് മതിയെന്നും ഔദ്യോഗിക വിവരങ്ങൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു
