
സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ തുക സ്പോൺസർ ചെയ്‌തത് ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷനാണെന്ന് രേഖകൾ
കർണാടക മന്ത്രി കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാർട്ടേഡ് വിമാനയാത്രയുടെ തുക സ്പോൺസർ ചെയ്‌തത് ഡൽഹി ആസ്ഥാനമായുള്ള ചിപ്സൺ ഏവിയേഷനാണെന്ന് രേഖകൾ. ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം രൂപയാണ് ( 19,88,595 രൂപ ) യാത്രയ്ക്കായി കമ്പനി നൽകിയതെന്നാണ് ഇൻവോയ്സ് രേഖകൾ വ്യക്തമാക്കുന്നത്.കർണാടക മന്ത്രി കെ ജെ ജോർജിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. മലയാളിയായ പരിചയക്കാരൻ അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയതെന്നും, അതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്നാൽ സ്പോൺസറെ വെളിപ്പെടുത്താൻ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി, അവരെയൊക്കെ എന്തിന് വലിച്ചിഴയ്ക്കുന്നു എന്നും ചോദിച്ചിരുന്നു.

തന്റെ വിമാനയാത്രയിൽ സർക്കാരിന് ഒരു രൂപ പോലും ചെലവു വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ പ്രകൃതിദുരന്ത മേഖല സന്ദർശിക്കാൻ സെപ്റ്റംബർ 21-നാണ് മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് നിന്ന് ഒരു രൂപ പോലും ചെലവു വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മലപ്പുറത്തെ പ്രകൃതിദുരന്ത മേഖല സന്ദർശിക്കാൻ സെപ്റ്റംബർ 21-നാണ് മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് നിന്ന് ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്. എയർക്രാഫ്റ്റ് വാടകയായി 16,85,250 രൂപയും 18 ശതമാനം ഐജിഎസ്ടി (IGST) ഇനത്തിൽ 3,03,345 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്.കരാർ അടിസ്ഥാനത്തിൽ പൊലീസിന് വേണ്ടി മൂന്ന് വർഷമായി ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയിരുന്ന കമ്പനിയാണ് ചിപ്സൺ ഏവിയേഷൻ. ഈ കരാർ അവസാനിച്ച സാഹചര്യത്തിൽ, വ്യവസ്ഥകളിൽ മാറ്റം വരുത്തി പുതിയ കരാർ കരസ്ഥമാക്കാൻ ചിപ്സൺ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഇത്രയും വലിയ തുക കമ്പനി ചെലവഴിച്ചിരിക്കുന്നത് എന്ന വിവരം പുറത്തുവരുന്നത്.
