ജില്ലയിൽ മാസങ്ങളായി റേഷൻ വാങ്ങാത്ത 46,000 റേഷൻ കാർഡുകൾ മരവിപ്പിക്കാനൊരുങ്ങി അധികൃതർ

ജില്ലയിൽ മാസങ്ങളായി റേഷൻ വാങ്ങാത്ത 46,000 റേഷൻ കാർഡുകൾ മരവിപ്പിക്കാനൊരുങ്ങി അധികൃതർ

  • ജില്ലയിൽ 5,064 മുൻഗണന കാർഡുകളും 370 അന്ത്യോദയ അന്നയോജന കാർഡുകളും നിർജീവമാണെന്നു കണ്ടെത്തിയതോടെ ഇവയ്ക്കെതിരെ ആകും ആദ്യം നടപടിയെടുക്കുക

എറണാകുളം: ജില്ലയിൽ മാസങ്ങളായി റേഷൻ വാങ്ങാത്ത 46,000 റേഷൻ കാർഡുകൾ മരവിപ്പിക്കാനൊരുങ്ങി അധികൃതർ. ജില്ലയിൽ 5,064 മുൻഗണന കാർഡുകളും 370 അന്ത്യോദയ അന്നയോജന കാർഡുകളും നിർജീവമാണെന്നു കണ്ടെത്തിയതോടെ ഇവയ്ക്കെതിരെ ആകും ആദ്യം നടപടിയെടുക്കുക. ഇത്തവണത്തെ ഓണക്കാലത്ത് സൗജന്യ കിറ്റ് വാങ്ങാൻ അർഹതയുണ്ടായിരുന്ന 4,000 കാർഡ് ഉടമകളാണ് ഇത് വാങ്ങാത്തതെന്ന് കണ്ടെത്തി. ഈ കാർഡുകളെക്കുറിച്ചെല്ലാംവിശദമായ അന്വേഷണം നടക്കുകയാണ് ഇപ്പോൾ.

സ്മാർട് പിഡിഎസ് (സ്‌കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ്)നടപ്പാക്കുന്നതോടെയാണു നിർജീവമായ റേഷൻ കാർഡുകൾക്കെതിരെ നടപടി വരുന്നത്. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽ വരെ വിതരണം പൂർണമായി നിരീക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണു സ്മാർട് പിഡിഎസ്. ഒരുമാസത്തിനകം ഇതു നടപ്പാക്കുന്ന കാര്യമാണു പരിഗണിക്കുന്നത്. അതോടെ നിർജീവ കാർഡുകൾ മരവിപ്പിക്കപ്പെടും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )