സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും വരും വർഷങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും വരും വർഷങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട് ജില്ലയിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പന്നൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടുവള്ളി:സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും വരും വർഷങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് ജില്ലയിൽ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പന്നൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓപ്പറേഷൻ തൂഫാന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും അച്ചടക്കവും ഉത്തരവാദിത്വബോധവും വളർത്തുന്നതിൽ പദ്ധതി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിനോടനുബന്ധിച്ച് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ‘തൂഫാൻ 2.0’യുടെ ഉദ്ഘാടനവും സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഫ്രെയിം ചെയ്ത് സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ജില്ലയിൽ പുതുതായി അനുവദിച്ച 14 സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകളിലെ പരിശീലനം പൂർത്തിയാക്കിയ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടന്നു.

കൊടുവള്ളി എം.എൽ.എ പി.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്സയിൽ മാസ്റ്റർ,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉനൈസത്ത്, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദൻസ്, ഗ്രാമപഞ്ചായത്ത് അംഗം ജസിയ ടീച്ചർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അരുൺ (കെ.എ.എസ്), വടകര റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാധ്യാപിക പി. സ‌മിത സ്വാഗതവും പി.ടി.എ പ്രസിഡന്റ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )