പൂജ-ദീപാവലി അവധി ദിവസങ്ങളിൽ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

പൂജ-ദീപാവലി അവധി ദിവസങ്ങളിൽ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

  • ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണ് സർവീസ്.

തിരുവനന്തപുരം: പൂജ-ദീപാവലി അവധിദിവസങ്ങളിൽ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക അന്തർസംസ്ഥാന ബസ് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണ് സർവീസ്. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് സർവീസ് ഉണ്ടാകുക.

യാത്രക്കാരുടെ സൗകര്യത്തിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘Ente KSRTC Neo OPRS’ മൊബൈൽ ആപ്പ് വഴിയോ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.ഇതിന് പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പ് ടിക്കറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ് .ഇതിന് പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പ് ടിക്കറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )