
രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകളിലും ഒക്ടോബർ 15 മുതൽ മെർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് പ്രാബല്യത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്
- 2000 രൂപക്ക് മുകളിൽ യുപിഐ പേയ്മെന്റുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങുകളുടെ റേറ്റ് അനുസരിച്ച് ഫ്ലാറ്റ് തുക ഈടാക്കിയേക്കും.
ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകളിലും ഒക്ടോബർ 15 മുതൽ മെർച്ചന്റ് ഡിസ്കൌണ്ട് റേറ്റ് പ്രാബല്യത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. 2000 രൂപക്ക് മുകളിൽ യുപിഐ പേയ്മെന്റുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങുകളുടെ റേറ്റ് അനുസരിച്ച് ഫ്ലാറ്റ് തുക ഈടാക്കിയേക്കും. 2000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് ഏകദേശം അഞ്ച് രൂപ ഫ്ലാഷ് നിരക്കിലായിരിക്കും അധികതുക ഈടാക്കുക.

പുതിയ എംഡിആർ നിരക്ക് ബാധകമാകുന്നത് മർച്ചന്റ് ഇടപാടുകൾക്കാണ്. ഈ നിരക്ക് കച്ചവടക്കാരും ബാങ്കുകളും തമ്മിലുള്ള ഇടപാടിലാണ് ഈടാക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് എംഡിആർ ഈടാക്കാൻ പാടില്ലെന്ന് ധനകാര്യവകുപ്പ് നിർദേശമുള്ളതിനാൽ ഈ അധികനിരക്ക് യാത്രക്കാരൻ നൽകേണ്ടിവരില്ല. അഥവാ, 2000 രൂപയുടെ ടിക്കറ്റിന് രണ്ടായിരം രൂപ തന്നെ നിങ്ങൾ പോക്കറ്റിൽ നിന്ന് ചിലവഴിച്ചാൽ മതിയെന്ന് ചുരുക്കം. ഈ തുക റെയിൽവേയും ഐആർടിസി ആപ്പുകളും വഹിക്കണമെന്നാണ് നിലവിലെ നിർദേശം.
