
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ജനവിധി:ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു
- തത്തമംഗലം നഗരസഭ 24-ാം വാർഡ് പരുത്തിക്കാവ്. എൽഡിഎഫിന് -433, യുഡിഎഫ് – 433, ബിജെപി -28. തുല്യ വോട്ട് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചതോടെ ടോസ് ഇട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ജനവിധി. 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.പാലക്കാട് ചിറ്റൂർ – തത്തമംഗലം നഗരസഭ 24-ാം വാർഡ് പരുത്തിക്കാവ്. എൽഡിഎഫിന് -433, യുഡിഎഫ് – 433, ബിജെപി -28. തുല്യ വോട്ട് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചതോടെ ടോസ് ഇട്ടു.

ഇതിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് എംഎൽഎ സുമേഷ് അച്യുതൻ കഴിഞ്ഞ തവണ വിജയിച്ച വാർഡാണിത്.എറണാകുളം പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്-ട്വന്റി 20 നിലനിർത്തി. ട്വൻ്റി20യിലെ ദീനാമ്മ ജേക്കബ് 96 വോട്ടിന് വിജയിച്ചു.
പാലക്കാട് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പറക്കാട്ടുചള്ള വാർഡ് എൽഡിഎഫ് നിലനിർത്തി.എൽ.ഡി.എഫിലെ(സി.പി.ഐ- എം) ബിന്ദു കുമാരി 18 വോട്ടിന് വിജയിച്ചു.
CATEGORIES News
