പുളിയഞ്ചേരി യു.പി. സ്കൂളിന്റെ അഭിമാനതാരം ലൂമിന മറിയത്തിന് പി.ടി.എയുടെ ഉപഹാരം

പുളിയഞ്ചേരി യു.പി. സ്കൂളിന്റെ അഭിമാനതാരം ലൂമിന മറിയത്തിന് പി.ടി.എയുടെ ഉപഹാരം

  • കൊയിലാണ്ടി സബ്ജില്ലാ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിലെ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യനായ ലൂമിന മറിയത്തിന് പി.ടി.എയുടെ ഉപഹാരം നൽകി

പുളിയഞ്ചേരി: കൊയിലാണ്ടി സബ്ജില്ലാ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിലെ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യനായ പുളിയഞ്ചേരി യു.പി. സ്കൂളിന്റെ അഭിമാനതാരം ലൂമിന മറിയത്തിന് പി.ടി.എയുടെ ഉപഹാരം നൽകി.മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് താരങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു.

ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു . എ പി അബ്ദുൽ ഹക്കീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.കെ. ശ്രീലിഷ്, എസ്.എസ്.ജി. കൺവീനർ പ്രഭീഷ് കണാരൻകണ്ടി, റീജ കെ.പി., റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )