സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

  • മനുഷ്യത്വരഹിതമായ നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരം:സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 23.5 ലക്ഷം വിദ്യാർഥികൾക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ക്ഷേമ ആശ്വാസ പദ്ധതികളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു. ഓഗസ്റ്റ്, സെപ്‌തംബർ മാസങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തുക കുടിശികയാണ്. നിലവിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളും പണം കൊടുത്ത് പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയിലാണ് സ്കൂളുകൾ.

അധ്യാപകർ പണയം വെച്ചാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.എൽഡിഎഫ് സർക്കാർ ഉച്ചഭക്ഷണ പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഫ്രൈഡ് റൈസ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന മെനു പ്രകാരമായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ഈ സർക്കാർ ആദ്യം മെനു വെട്ടി കുറച്ചുവെന്നും ഇപ്പോൾ അതിനായുള്ള പണവും നൽകുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. അങ്കണവാടിയിലെ പോഷകാഹാരം വിതരണവും പ്രതിസന്ധിയിലാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് ഇതിന് കാരണം. എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )