പൊതുമേഖല ആരോഗ്യ സംവിധാനത്തെ സ്വകാര്യവത്കരിക്കാനുള്ള നീക്കം നടക്കുന്നതായി കെ കെ ശൈലജ

  • യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ആരോ ഗ്യമേഖലക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നുവന്നത്.

തിരുവനന്തപുരം: പൊതുമേഖല ആരോഗ്യ സംവിധാനത്തെ സ്വകാര്യവത്കരിക്കാനുള്ള നീക്കം നടക്കുന്നതായി കെ കെ ശൈലജ. സ്വകാര്യവത്കരിച്ചാൽ ജനങ്ങളെ പകർച്ച വ്യാധികൾക്ക് വിട്ടുകൊടുക്കുന്നത് പോലെയാകുമെന്നും ശൈലജ ടീച്ചർ പറഞ്ഞു. അടിയന്ത fരമായി മരുന്ന് ക്ഷാമം പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാർ ജനങ്ങൾക്ക് വലിയ പരിഗണന കൊടുത്തുവെന്നും ശൈലജ ടീച്ചർ പറഞ്ഞു.

പ്രാഥമിക പരിശോധനകൾ ശക്തമാക്കിയെന്നും പൊതുജനാരോഗ്യം മെച്ചപ്പെട്ടതാക്കിയിരുന്നെന്നും അവർ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ആരോ ഗ്യമേഖലക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നുവന്നത്. ചികിത്സാപ്പിഴവും മരുന്നു ക്ഷാമവും മറ്റും പ്രതിസന്ധികളും നിരന്തരം ഉയർന്നു വരുന്ന പ്രശ്‌നങ്ങളാണ്. ഇതിനെതിരെയായിരുന്നു കെ കെ ശൈലജ ടീച്ചറുടെ പ്രതികരണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )