ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദിസർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദിസർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

  • ശനിയാഴ്ച ജന്തർ മന്തറിലേക്ക് യുവജനങ്ങളും രാഷ്ട്രീയപാർട്ടികളും നടത്തിയ പ്രതിഷേധത്തിനുനേരെ ക്രൂരമായ മർദ്ദനമുറകളാണ് അഴിച്ചുവിട്ടതെന്നും അദ്ദേഹം വിമർശിച്ചു.

ഡൽഹി: പോലീസിനെയും കേന്ദ്ര സായുധസേനകളെയും നിരത്തി ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദിസർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ശനിയാഴ്ച ജന്തർ മന്തറിലേക്ക് യുവജനങ്ങളും രാഷ്ട്രീയപാർട്ടികളും നടത്തിയ പ്രതിഷേധത്തിനുനേരെ ക്രൂരമായ മർദ്ദനമുറകളാണ് അഴിച്ചുവിട്ടതെന്നും അദ്ദേഹം വിമർശിച്ചു. ഞായറാഴ്ച കൊണാട്ട്പ്ലേസിലും ആർ കെ ആശ്രമിലും സമാധാനപരമായ പ്രതിഷേധങ്ങളെ ഉരുക്കുമുഷി കൊണ്ട് അടിച്ചമർത്താനാണ് പോലീസും സിആർപിഎഫും ശ്രമിച്ചത്. യുവജനങ്ങളെ പോലീസ് ചവിട്ടി മെതിക്കുന്നതിനെ ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്തു.മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പോലീസുകാർ അദ്ദേഹത്തെ കടത്തിക്കൊണ്ടുപോയത്. മോദി സർക്കാരിന്റെ നിരന്തര വിമർശകനായ എംപിയെ കൈകാര്യം ചെയ്യാൻ മോദിയും അമിത്ഷായും ചട്ടംകെട്ടിയ ഗുണ്ടകളെ പോലെയാണ് പോലീസ് പെരുമാറിയത്.

അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന നിഷ്‌ഠൂരമായ അടിച്ചമർത്തലുകളിലൂടെ പ്രതിഷേധങ്ങളിൽ അണിനിരക്കുന്നതിൽനിന്ന് ആളുകളെ ഭയപ്പെടുത്തി അകറ്റാമെന്നാണ് കണക്കുകൂട്ടൽ. ദിവസം കഴിയുന്തോറും ശക്തമാകുന്ന പ്രതിഷേധം സർക്കാരിൻ്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നു. ജനകീയ പ്രതിഷേധത്തിൽ ഗ്യാനേഷ് കുമാർ മാത്രമല്ല മോദിയും അമിത് ഷായും ഒലിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )