
കേരളത്തിലെ നദികളിലെ മണൽവാരൽ ഡിസംബർ അവസാനം അല്ലെങ്കിൽ ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ
- സംസ്ഥാനത്ത് മണൽവാരലുമായി ബന്ധപ്പെട്ട് 155 കടവുകൾ അംഗീകാരത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഈ കടവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്
തിരുവനന്തപുരം :കേരളത്തിലെ നദികളിലെ മണൽവാരൽ ഡിസംബർ അവസാനം അല്ലെങ്കിൽ ജനുവരി ആദ്യം പുനരാംഭിക്കുമെന്ന് റവന്യൂമന്ത്രി എ പി അനിൽകുമാർ. പ്രളയത്തിന് വഴിവെയ്ക്കുന്ന മണൽ, ഏക്കൽ കൂമ്പാരങ്ങൾ മാറ്റുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന നിരവധി കാരണങ്ങളിൽ ഒന്ന് നദികളിൽ മണൽ അടിഞ്ഞുകൂടിയതാണ്. മഴ കഴിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. നിലവിൽ മണൽവാരലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുകയാണ്. മണൽവാരലിന് ഇനി വ്യവസായ വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇവ ലഭിച്ചാൽ ഡിസംബർ അവസാനത്തോടെ അല്ലെങ്കിൽ ജനുവരി ആദ്യത്തോടെ കേരളത്തിലെ നദികളിൽ മണൽവാരൽ ആരംഭിക്കുമെന്ന് എപി അനിൽകുമാർ പറഞ്ഞു.

സംസ്ഥാനത്ത് മണൽവാരലുമായി ബന്ധപ്പെട്ട് 155 കടവുകൾ അംഗീകാരത്തിനായി കണ്ടെത്തിയിട്ടുണ്ട്. ഈ കടവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മണൽ വന്ന് നിറഞ്ഞ് വെള്ളപ്പൊക്കം ഉണ്ടാവുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
