നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് രേഖാമൂലം മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നെടുമ്പാശേരിയിൽ ഉണ്ടായത് അതീവ ദുഃഖകരമായ സംഭവമാണ്. പ്രതി അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് രേഖാമൂലം മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു ആഭ്യന്തരമന്ത്രി സംഭവദിവസം തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പല കോണുകളിൽ നിന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ മെഡിക്കൽ പരിശോധനയിൽ വീഴ്‌ച പറ്റിയിട്ടില്ല. പ്രതി മദ്യപിച്ചിരുന്നു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല.പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഐജി നിശാന്തിനിയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ സന്നദ്ധരാണ്. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജയിൽ ചട്ടപ്രകാരം 18 മുതൽ 21 വയസ് വരെ പ്രായമുള്ളവരെ ബോസ്റ്റൽ സ്കൂളിലാണ് അടക്കേണ്ടത് അതിനാലാണ് പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത്. വേണമെങ്കിൽ പ്രതികളെ ബോസ്റ്റൽ സ്കൂളിൽ നിന്ന് മാറ്റുന്നതാണെന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )