
സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നിയമന ശുപാർശ നൽകി ആരോഗ്യ വകുപ്പ്
- ആരോഗ്യ വകുപ്പിൽ ആകെ 1800 ഡോക്ടർമാരുടെ നിയമനത്തിനും ശുപാർശ നൽകി. നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ തസ്തികളിലേക്ക് ആയിരത്തോളം പേരുടെ നിയമനത്തിനും ശുപാർശയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നിയമന ശുപാർശ നൽകി ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജിലേക്ക് 800 ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ നൽകിയിട്ടുള്ളത്. സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി നിയമനങ്ങൾക്കാണ് ശുപാർശ ചെയ്തത്. നിയമനങ്ങൾക്കായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചു. ആരോഗ്യ വകുപ്പിൽ ആകെ 1800 ഡോക്ടർമാരുടെ നിയമനത്തിനും ശുപാർശ നൽകി. നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ തസ്തികളിലേക്ക് ആയിരത്തോളം പേരുടെ നിയമനത്തിനും ശുപാർശയുണ്ട്.

1960ന് ശേഷമുള്ള ഏറ്റവും വലിയ നിയമന ശുപാർശ എന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്.കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയോട് നിയമന ശുപാർശ വിഷയം കെ മുരളീധരൻ ഉന്നയിച്ചിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ആരോഗ്യവകുപ്പ് നിയമന ശുപാർശകൾ സമർപ്പിക്കുന്നത്.
