‘കേരളത്തിൻ്റെ ഭാവി മുന്നിൽ കണ്ട് ചെയ്തത്’; കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെ ന്യായീകരിച്ച് പിണറായി വിജയൻ

‘കേരളത്തിൻ്റെ ഭാവി മുന്നിൽ കണ്ട് ചെയ്തത്’; കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെ ന്യായീകരിച്ച് പിണറായി വിജയൻ

  • മുഖ്യമന്ത്രി വി.ഡി സതീശൻ തെറ്റായ വാദം ഉയർത്തുമ്പോൾ ഇവിടുത്തെ നിഷ്പക്ഷ മാധ്യമങ്ങൾ എന്തെങ്കിലും ചോദിച്ചോ? അതാണ് ഇന്നത്തെ അവസ്ഥ. ഇക്കാര്യങ്ങൾ എല്ലാം സർക്കാരാണ് നോക്കുന്നത്.

കണ്ണൂർ: കേരളത്തിൻ്റെ ഭാവി മുന്നിൽ കണ്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. 40,000 കോടിയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും അടുത്തയാണ് ഇപ്പോൾ വികസനം ഉണ്ടാകുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ എടുത്താൽ കണ്ണൂർ വിമാനത്താവളത്തിനടുത്താണ് കൂടുതൽ സ്ഥലമുള്ളത്. കേരളത്തിലെ ഭാവി മുന്നിൽ കണ്ടാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ അതിനെ തെറ്റായി ചിത്രീകരിക്കുന്നു.

സ്ഥലം ഏറ്റെടുത്തതിൽ അഞ്ചിരട്ടി ചെലവാക്കി എന്ന് പറയുന്നു. ഇതിനെല്ലാം കടുത്ത വാക്കുകളിൽ മറുപടി പറയേണ്ടതാണ്. കിഫ്ബിയുടെ മേശ വലിപ്പിൽ നിന്നല്ല പണമെടുത്ത് നൽകുന്നത്,’ എന്നും പിണറായി വിജയൻ പറഞ്ഞു.മുഖ്യമന്ത്രി വി.ഡി സതീശൻ തെറ്റായ വാദം ഉയർത്തുമ്പോൾ ഇവിടുത്തെ നിഷ്പക്ഷ മാധ്യമങ്ങൾ എന്തെങ്കിലും ചോദിച്ചോ? അതാണ് ഇന്നത്തെ അവസ്ഥ. ഇക്കാര്യങ്ങൾ എല്ലാം സർക്കാരാണ് നോക്കുന്നത്. പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയാണ് ഭൂമി ഏറ്റെടുത്തത്. സ്ഥലമുള്ളത് കൊണ്ടാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത്. കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഒരു പ്രത്യേക വിഷമമെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുയർത്തി. കണ്ണൂർ കേരളത്തിൻ്റെ ഭാഗമല്ലേ? ഒരു സർക്കാരിന് ചേരാത്ത നിലയിൽ ആരോപണങ്ങൾ ഉന്നയിക്കാൻ പാടുണ്ടോ? മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാട്ടിൽ വികസനം നടപ്പാക്കിയില്ലേ? യുഡിഎഫ് സർക്കാർ ആരെയെങ്കിലും ഒഴിവാക്കിയോ എന്നും പിണറായി വിജയൻ ചോദിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )