ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം:ഡൽഹയിൽ ഇന്ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം:ഡൽഹയിൽ ഇന്ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും

  • രാവിലെ 11.15ന് സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി ഭവന് മുന്നിൽ ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചു പ്രതിഷേധിക്കും

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഡൽഹയിൽ ഇന്ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.15ന് സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി ഭവന് മുന്നിൽ ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചു പ്രതിഷേധിക്കും. സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കും. ഇതിന് പുറമെ എൻഎസ്യൂഐയും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.

ഇത് കൂടാതെവിവിധ യുവജന സംഘടനകകളും മിന്നൽ പ്രതിഷേധങ്ങൾ നടത്തിയേക്കും.അതേസമയം സിജെപി നേതാക്കളായ സൗരവ് ദാസ് അശുതോഷ് റങ്ക എന്നിവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽതുടരുകയാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നടപടിക്ക് എതിരെ മേൽകോടതിയെ സമീപിക്കാനാണ് സിജെപി തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )