മുതിർന്നവർക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണം. സീനിയർ സിറ്റിസൺസ് ഫോറം എരവട്ടൂർ യൂണിറ്റ്

മുതിർന്നവർക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണം. സീനിയർ സിറ്റിസൺസ് ഫോറം എരവട്ടൂർ യൂണിറ്റ്

  • പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര:സീനിയർ സിറ്റിസൺസ് ഫോറം എരവട്ടൂർ വാർഷികം എരവട്ടൂർ പൂളയുള്ളതിൽ അബ്ദുല്ല നഗറിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ പി കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു സർവീസിൽ നിന്നും വിരമിച്ച ജവാൻ കെ. സി ജിത്തുവിനെ ആദരിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബാലൻ കുറുപ്പ് സംഘടനാ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പറും എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി വയോജന നൈരാശ്യം തൂത്തെറിയാനും, വയോജനങ്ങളെ പ്രസരി പ്പാർന്നവർ ആക്കാനുമുള്ള വിഷയത്തെക്കുറിച്ച് സംസാരിച്ചു.

വാർഡ് മെമ്പർ ഒ .എം രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ .എം ശ്രീധരൻ, മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് കെ പി വിജയ, സെക്രട്ടറി ഗിരിജാഭായ്, എം.കെ ശാന്ത ,സി എം ജാനകി, രാജൻ ഐശ്വര്യ, കുഞ്ഞിരാമ പണിക്കർ,തറുവയ് ഹാജി, കുഞ്ഞികൃഷ്ണൻ അടി യോടി,കെം.വി നാരായണൻ, രാജൻ കാപ്പുമ്മൽ എന്നിവർ സംസാരിച്ചു വയോജനങ്ങൾക്കുള്ള കേന്ദ്ര ഇൻഷുറൻസ് അടിയന്തരമായി നടപ്പിലാക്കണമെന്നും, കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ കൺസഷൻ പുന:സ്ഥാപിക്കണമെന്നും ,ക്ഷേമ പെൻഷൻ 5000 ആയി ഉയർത്തണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )