വയലാർ അവാർഡ് നേടിയ ആർ രാജശ്രീക്കെതിരെ പരാതിയുമായി എഴുത്തുകാരി ഡോ. വിനയശ്രീ

വയലാർ അവാർഡ് നേടിയ ആർ രാജശ്രീക്കെതിരെ പരാതിയുമായി എഴുത്തുകാരി ഡോ. വിനയശ്രീ

  • പഞ്ചാലിയുടെ ഏഴു രാത്രികൾ, ഹിഡിംബി, ശിഖണ്ഡി എന്നീ നോവലുകളിൽ നിന്ന് ആശയങ്ങൾ പകർത്തിയെന്നാണ് വിനയശ്രീ ആരോപിച്ചിരിക്കുന്നത്.

കൊച്ചി : വയലാർ അവാർഡ് നേടിയ ആർ രാജശ്രീക്കെതിരെ പരാതിയുമായി എഴുത്തുകാരി ഡോ. വിനയശ്രീ. പുരസ്‌കാരം നേടിയ ‘ആത്രേയക’ത്തിന് തന്റെ നോവലുകളുമായി ബന്ധമുണ്ടെന്നാണ് വിനയശ്രീയുടെ ആരോപണം. പഞ്ചാലിയുടെ ഏഴു രാത്രികൾ, ഹിഡിംബി, ശിഖണ്ഡി എന്നീ നോവലുകളിൽ നിന്ന് ആശയങ്ങൾ പകർത്തിയെന്നാണ് വിനയശ്രീ ആരോപിച്ചിരിക്കുന്നത്. വയലാർ അവാർഡ് സമിതി, മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി എന്നിവർക്ക് ഇത് ചൂണ്ടിക്കാണിച്ച് അവാർഡ്‌ദാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിനയശ്രീ പരാതി നൽകിയിട്ടുണ്ട്.

വയലാർ അവാർഡ് നേടിയ ആർ രാജശ്രീയുടെ ആത്രേയകത്തിന് താൻ എഴുതിയ നോവലുകളിലെ ആശയങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ഡോ. വിനയശ്രീ നേരത്തെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ നോവലുകളായ പഞ്ചാലിയുടെ ഏഴു രാത്രികൾ, ശിഖണ്ഡി എന്നീ നോവലുകളിലെ ആശയങ്ങളുമായി ‘ആത്രേയകത്തിന് ബന്ധമുണ്ടെന്നായിരുന്നു വിനയശ്രീ ഫേസ്ബുക്ക് കുറിപ്പിൽ ആരോപണം ഉന്നയിച്ചിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )