തിക്കോടി ഹൈവെ അടിപ്പാത സാധ്യത തെളിയുന്നു

തിക്കോടി ഹൈവെ അടിപ്പാത സാധ്യത തെളിയുന്നു

  • തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ.ഫൈസലിന്റെയും സ്ഥലം എം.എൽ.എ കെ പ്രവീൺ കുമാറിന്റെയും നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി കേരള മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി.

തിക്കോടി: ദേശീയ പാത വികസനത്തിന്റെ ഫലമായി പൂർണമായും രണ്ടായി വിഭജിക്കപ്പെട്ട തിക്കോടി മൂടാടി ഗ്രാമ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സാമൂഹിക പുരോഗതിക്കും ഉതകുന്ന രീതിയാൽ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന പ്രദേശത്തുകാരുടെ കഴിഞ്ഞ മൂന്ന് വർഷമായുളള ആവശ്യം നടപ്പാകാനുളള സാധ്യത തെളിയുന്നു.

ഈ ആവശ്യമുന്നയിച്ച് തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ.ഫൈസലിന്റെയും സ്ഥലം എം.എൽ.എ കെ പ്രവീൺ കുമാറിന്റെയും നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി കേരള മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. അടിപ്പാത ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താമെന്ന് അദ്ദേഹം നിവേദക സംഘത്തിന് ഉറപ്പ് നൽകി. പ്രദേശത്തുകാരിയായ ഡോക്ടർ ഒളിമ്പ്യൻ പി.ടി.ഉഷ എം.പിയുടെയും സ്ഥലം എം.പി. ഷാഫി പറമ്പിലിന്റെയും സഹായത്തോടെ കേന്ദ്ര മന്ത്രി ശ്രീനിധിൻ ഗഡ്ഗരിയെ സന്ദർശിക്കാനുളള ഒരുക്കത്തിലാണ് ആക്ഷൻ കമ്മറ്റി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )