വീട്ടുമുറ്റത്ത് അച്ഛൻ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് അച്ഛൻ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

  • ഹൂറിൻ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. കണ്ണൂർ തയ്യിലിലാണ് നാടിനെ നടുക്കിയ സംഭവം

കണ്ണൂർ: വീട്ടുമുറ്റത്ത് അച്ഛൻ പിന്നോട്ടെടുത്ത കാറിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൂറിൻ മഹ്ബൂബി എന്ന കുഞ്ഞാണ് മരിച്ചത്. കണ്ണൂർ തയ്യിലിലാണ് നാടിനെ നടുക്കിയ സംഭവം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. വീടിന്റെ നടവഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ ശ്രദ്ധിച്ചില്ല.

കാർ പിന്നോട്ടെടുത്തപ്പോൾ കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തിൽ പിതാവിനെതിരെ പോലീസ് കേസെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )