എൽഡിഎഫിൽ ഒൻപത് മന്ത്രിമാർ പിന്നിൽ

എൽഡിഎഫിൽ ഒൻപത് മന്ത്രിമാർ പിന്നിൽ

  • കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ യുഡിഎഫ് ലീഡുയർത്തി. 83 സീറ്റുകളിൽ യുഡിഎഫും 52 സീറ്റിൽ എൽഡിഎഫും അഞ്ചിടത്ത് എൻഡിഎയുമാണ് ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് മുൻതൂക്കം.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ യുഡിഎഫ് ലീഡുയർത്തി. 83 സീറ്റുകളിൽ യുഡിഎഫും 52 സീറ്റിൽ എൽഡിഎഫും അഞ്ചിടത്ത് എൻഡിഎയുമാണ് ലീഡ് ചെയ്യുന്നത്.എൽഡിഎഫിൽ ഒൻപത് മന്ത്രിമാർ പിന്നിലാണ്.
ഇടുക്കിയിൽ റോഷി അഗസ്റ്റിനും ഏറ്റുമാനൂരിൽ വി.എൻ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയിൽ ആർ.ബിന്ദു, കൊട്ടാരക്കരയിൽ ഗണേഷ് കുമാർ, കളമശേരിയിൽ പി.രാജീവ്, മാനന്തവാടിയിൽ ഒ.ആർ. കേളു, നേമത്ത് ശിവൻകുട്ടി, ആറന്മുളയിൽ വീണ ജോർജ്, താനൂരിൽ അബ്‌ദുൾ റഹ്‌മാൻ എന്നിവർ
പിന്നിലാണ്.

എൽഡിഎഫ് കൺവീനർ ടി.പിരാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിൽ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരിൽ ടി.എൻ.പ്രതാപന് ലീഡുണ്ട്. കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ചവറയിൽ ഷിബു ബേബി ജോൺ, വട്ടിയൂർക്കാവിൽ കെ.മുരളീധരൻ എന്നിവർ ലീഡ് ചെയ്യുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )