
കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്
- പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. പവന് 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയായി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇതോടെ സ്വർണവില വീണ്ടും ഒരു ലക്ഷത്തിനു താഴെയെത്തുമെന്ന പ്രതീക്ഷ ശക്തമായി. മാർച്ചിലാണ് ഇതിനു മുൻപ് സ്വർണവില ഒരു ലക്ഷത്തിനു താഴെയെത്തിയത്.

18 കാരറ്റ് സ്വർണത്തിനും വിലയിടിവുണ്ട്. ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയും പവന് 2,000 രൂപ കുറഞ്ഞ് 83,360 രൂപയുമായി. ഇന്നത്തെ വിലയിടിവോടെ ആഭരണങ്ങൾ വാങ്ങാനുള്ള ചെലവും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലി, ജിഎസ്ടി എന്നിവയടക്കം ഏകദേശം 1,15,400 രൂപ മതിയാകും
CATEGORIES News
