
ചേരാനെല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
- ജയബാലകൃഷ്ണന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല.
കൊച്ചി: ചേരാനെല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിൽ
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. വീഴ്ച ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജയബാലകൃഷ്ണന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല. ‘നിലവിൽ കേസ് അന്വേഷണത്തിൽ കുടുംബം സംതൃപ്തരാണ്. ബാക്കിയെല്ലാം കോടതിയുടെ മുന്നിൽ നിൽക്കുന്ന നടപടികളാണ്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടാവും. വീഴ്‌ച ഉണ്ടാവാതിരിക്കാൻ ത്യേകം ശ്രദ്ധിക്കുന്നുണ്ട്.കുട്ടിക്ക് ജാമ്യം നൽകിയതിനെതിരെ ജില്ലാ കോടതിയിൽ പോയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിൽ തന്നെ മുന്നോട്ടുപോകും. ഇന്നലെ മുഖ്യമന്ത്രി ഇവിടെ വന്നിരുന്നു. ഇന്ന് ഞാൻ എത്തി. സർക്കാർ പൂർണമായി ഈ കുടുംബത്തോടൊപ്പമാണ്.

പാവപ്പെട്ടവർക്ക് നീതി ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അവിടെ പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നീതി ഉറപ്പുവരുത്തും. ഇവര് പാവപ്പെട്ട കുടുംബമാണ്. മറ്റെയാൾ ജഡ്ജിയാണ്. ഇവർക്ക് സ്വാഭാവികമായി പ്രയാസമുണ്ടാകും. സംശയങ്ങൾ ഉണ്ടാവും. കുടുംബത്തിന് 100 ശതമാനവും നീതി ഉറപ്പുവരുത്താൻ നിലനിൽക്കും. നീതിയും നിയമവും എല്ലാവർക്കും ഒരേപോലെയാണ്. ജഡ്ജിയാണെങ്കിലും സാധാരണക്കാരൻ ണെങ്കിലും ഒരേപോലെയാണ്. അത് നിറവേറ്റാൻ ആഭ്യന്തരമന്ത്രി എന്ന നിലയിൽ മുന്നോട്ടുവരും’-രമേശ് ചെന്നിത്തല പറഞ്ഞു
