കേരള പിഎസ്സി നടത്തിയ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമന പരീക്ഷയിലെ 45 ചോദ്യങ്ങൾ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽ ഹാൻഡ് ബുക്കിൽ നിന്ന് അതേപടി പകർത്തിയതെന്ന് ക്രൈംബ്രാഞ്ച്

കേരള പിഎസ്സി നടത്തിയ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമന പരീക്ഷയിലെ 45 ചോദ്യങ്ങൾ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽ ഹാൻഡ് ബുക്കിൽ നിന്ന് അതേപടി പകർത്തിയതെന്ന് ക്രൈംബ്രാഞ്ച്

  • വിഷയത്തിൽ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു

തിരുവനന്തപുരം : കേരള പിഎസ്സി നടത്തിയ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിയമന പരീക്ഷയിലെ 45 ചോദ്യങ്ങൾ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽ ഹാൻഡ് ബുക്കിൽ നിന്ന് അതേപടി പകർത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പിഎസ് സി നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ച് നടന്നുവരുന്ന അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇത് കണ്ടെത്തിയത്. വിഷയത്തിൽ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പെരുമ്പാവൂർ സ്വദേശിയായ രാഹുൽ രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത പിഎസ് സി ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.നിശ്ചിത ശാരീരിക യോഗ്യതകളില്ലാത്ത ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയതും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് മുമ്പായി, നിയമന വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾക്ക് പുറമേ മറ്റു രണ്ടു കോഴ്സുകളെ കൂടി യോഗ്യതയായി കൂട്ടിച്ചേർത്തതും അടക്കമുള്ള ക്രമക്കേടുകൾ നടന്നതായും എഫ്ഐആറിൽ പറയുന്നു. പരീക്ഷയിലെ 45 ചോദ്യങ്ങൾ സ്കാംവേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്, സാൻഫൗണ്ട്രി ഡോട്ട് കോം തുടങ്ങിയ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിൽ നിന്ന് അതേപടി പകർത്തിയതാണെന്നും എഫ്ഐആറിൽ പറയുന്നു.

ഈ ക്രമക്കേടുകൾ കാരണം 2024നിശ്ചിത ശാരീരിക യോഗ്യതകളില്ലാത്ത ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയതും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് മുമ്പായി, നിയമന വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾക്ക് പുറമേ മറ്റു രണ്ടു കോഴ്സുകളെ കൂടി യോഗ്യതയായി കൂട്ടിച്ചേർത്തതും അടക്കമുള്ള ക്രമക്കേടുകൾ നടന്നതായും എഫ്ഐആറിൽ പറയുന്നു. പരീക്ഷയിലെ 45 ചോദ്യങ്ങൾ സ്കാംവേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്, സാൻഫൗണ്ട്രി ഡോട്ട് കോം തുടങ്ങിയ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിൽ നിന്ന് അതേപടി പകർത്തിയതാണെന്നും എഫ്ഐആറിൽ പറയുന്നു. ഈ ക്രമക്കേടുകൾ കാരണം 2024 സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾ ഉൾപ്പെടുകയും അതുവഴി അർഹരായ ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമായതായും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെയും അഴിമതി തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )