സംസ്ഥാനത്തെ വെള്ളക്കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതമായി നവംബറിൽ ആറ് കിലോഗ്രാം അരി ലഭിക്കും

സംസ്ഥാനത്തെ വെള്ളക്കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതമായി നവംബറിൽ ആറ് കിലോഗ്രാം അരി ലഭിക്കും

  • നവംബറിൽ റേഷൻ വിതരണം മൂന്നിന് ആരംഭിക്കും.

തിരുവനന്തപുരം : സംസ്ഥാനത്തെ വെള്ളക്കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ വിഹിതമായി നവംബറിൽ ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നൽകുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നൽകിയത്. ഇതേനിരക്കിൽ രണ്ടുകിലോ ഗ്രാം അരിയാണ് ബ്രൗൺ കാർഡിനുള്ള വിഹിതം. നീല, വെള്ള, ബ്രൗൺ കാർഡ് ഉടമകൾക്ക് ഈ മാസം സ്പെഷ്യൽ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും. നീല, വെള്ള കാർഡ് കാർഡുകൾക്ക് നാല് കിലോ വരെയും ബ്രൗൺ കാർഡിന് ഒരു കിലോഗ്രാം ആട്ട കിലോഗ്രാമിന് പതിനേഴ് രൂപ നിരക്കിൽ സ്റ്റോക്ക് അനുസരിച്ച് ലഭിക്കും. ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു.

ഞായറാഴ്ചയായതിനാൽ ഇന്നും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായി നാളെയും അവധിയാണ്. നവംബറിൽ റേഷൻ വിതരണം മൂന്നിന് ആരംഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )