സഹകരണ വാരാഘോഷം ജില്ലാ തല ഉദ്ഘാടനം ഉള്ളിയേരിയിൽ

സഹകരണ വാരാഘോഷം ജില്ലാ തല ഉദ്ഘാടനം ഉള്ളിയേരിയിൽ

  • സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ ജോയിൻ്റ് റജിസ്ട്രാർ ഷീജ.കെ ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി : 73-ാം അഖിലേന്ത്യ സഹകരണ വാരാഘോഷം നവംബർ 14 മുതൽ 20 വരെ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നവംബർ 16 ന് ഉള്ളിയേരിയിൽ വച്ചാണ് നടക്കുന്നത്. ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോയത്തിൽ വച്ചു നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ ജോയിൻ്റ് റജിസ്ട്രാർ ഷീജ.കെ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻഏ. കെ മണി അധ്യക്ഷനായി.

വിവിധ സംഘടനാപ്രതിനിധികളും സഹകാരികളും സഹകരണ വകുപ്പുതല ഉദ്യോഗസ്ഥരും പ്രസംഗിച്ചു. ടി.സതീഷ് സ്വാഗതവും കൊയിലാണ്ടി താലൂക്ക് സഹകരണ സംഘം അസി: റജിസ്ട്രാർ ഹാമിദ നന്ദിയും പറഞ്ഞു. ഉള്ളിയേരിയിൽ നവംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് സഹകരണ സെമിനാറും വൈകുന്നേരം 5 മണിക്ക് സഹകരണ സാംസ്കാരിക ഘോഷയാത്രയും നടത്തും.ഏ.കെ മണി ചെയർമാനും ജോയിൻ്റ് റജിസ്ട്രാർ .ഷീജ. കെ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )