
ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്സസും
- ആധാർ നമ്പറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിരഞ്ജൻ സിങ് അറിയിച്ചു.
ന്യൂഡൽഹി : സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനുള്ള നിലവിലെ ആധാർ അധിഷ്ഠിത സംവിധാനം മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ആധാർ നമ്പറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും ഉപയോഗിച്ചുള്ള പണമിടപാട് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രഞ്ജൻ സിങ് അറിയിച്ചു.

പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ‘പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ 2026-27’ പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആധാർ നമ്പർ അടിസ്ഥാനമാക്കിഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതി അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.ആധാർ കാർഡ് നിർമിച്ചുനൽകുന്ന സ്ഥാപനങ്ങൾ എല്ലായിടത്തും വ്യാപകമായിട്ടുണ്ടെന്നും വ്യാജ ആധാർ കാർഡുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പോലും നിർമിച്ചുനൽകാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐഡി നമ്പറും അടിസ്ഥാനമാക്കി പണം കൈമാറാനുള്ള നീക്കം.
