
എംബി രാജേഷിനെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി എം. ലിജു
വീര്യം കുറഞ്ഞ ഹോട്ട് വൈൻ ബേക്കറിയിൽ അടക്കം വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എം.ബി. രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം. ലിജു വ്യക്തമാക്കി.
തിരുവനന്തപുരം: എംബി രാജേഷിനെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി എം. ലിജു. രാജേഷ് ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും യാഥാർത്ഥ്യത്തെ മറച്ചു പിടിക്കുകയും ചെയ്യുകയാണെന്ന് മന്ത്രി എം. ലിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ ഹോട്ട് വൈൻ ബേക്കറിയിൽ അടക്കം വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എം.ബി. രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം. ലിജു വ്യക്തമാക്കി.

ഇതുപ്രകാരമാണ് സർക്കാരുമായി ഒരു കൂടിയാലോചനയും ഇല്ലാതെ ഉദ്യോഗസ്ഥർ വിൽപ്പനയ്ക്കുള്ള അനുമതി നൽകിയത്. സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി എം. ലിജു വ്യക്തമാക്കി.
CATEGORIES News
