ലിങ്ക് റോഡിൽ നിന്നുസർവീസ് നടത്തുന്ന ബസുകൾ ഉടനടി പഴയ സ്റ്റാന്റിലേക്ക് മാറ്റണമെന്ന ആവശ്യവുമായി വടകരയിലെ വ്യാപാരി സംഘടനകൾ

ലിങ്ക് റോഡിൽ നിന്നുസർവീസ് നടത്തുന്ന ബസുകൾ ഉടനടി പഴയ സ്റ്റാന്റിലേക്ക് മാറ്റണമെന്ന ആവശ്യവുമായി വടകരയിലെ വ്യാപാരി സംഘടനകൾ

മാസം 12ന് വടകര ആർഡിഒ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വടകര: ലിങ്ക് റോഡിൽ നിന്നു സർവീസ് നടത്തുന്ന ബസുകൾ ഉടനടി പഴയ സ്റ്റാന്റിലേക്ക് മാറ്റണമെന്ന ആവശ്യവുമായി വടകരയിലെ വ്യാപാരി സംഘടനകളായ മർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി സമിതിയും സംയുക്ത സമരത്തിന്. ഈ വിഷയത്തിൽ ഈ മാസം 12ന് വടകര ആർഡിഒ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് വ്യാപാരി സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

r

ഓണക്കാലത്ത് കലക്ടറുടെ നേതൃത്വത്തിൽ അധികാരികൾ ഉൾപ്പടെയുളളവർ ചേർന്നെടുത്ത തീരുമാനപ്രകാരം ഒക്ടോബർ 15 ആവുമ്പോഴേക്കും എല്ലാ ബസുകളും പഴയ സ്റ്റാന്റിൽ നിന്ന് സർവീസ് നടത്തേണ്ടതായിരുന്നു. എന്നാൽ അതേസ്ഥിതി തുടരുന്നത് വ്യാപാരികളോടുളള വഞ്ചനയാണെന്നും ഇങ്ങനെ തുടർന്നാൽ കോട്ടപ്പറമ്പിന്റെയും പ്രദേശത്തിൻ്റെയും സ്ഥിതി നാശത്തിലേക്കാണ് എത്തിച്ചേരുക എന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചു. നിയമ വിദഗ്ധരോട് ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ട് പോകാനും തീരുമാനിച്ചതായി ഇവർ അറിയിച്ചു. വടകരയുടെ ട്രാഫിക് പരിഷ്കരണം പഠിക്കാൻ നിയോഗിക്കപ്പെട്ട നാറ്റ്-പാക് സംഘത്തിന്റെ റിപ്പോർട്ട് അനിശ്ചിത കാലത്തേക്ക് വൈകുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതിനോടകം അനുകൂല തീരു മാനമായില്ലെങ്കിൽ മറ്റ് സമരപരിപാടികൾ സംഘടിപ്പിച്ച് ലക്ഷ്യം നേടും വരെ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു. എം.പി.മജീഷ്, കെ.എൻ.വിനോദ്, അമൽഅശോക്, ഒ.കെ.സുരേന്ദ്രൻ, മുഹമ്മദലി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )