ഹവിൽദാർ അരുൺ രാജ് MEG , ലഡാക്കിൽവാഹനാപകടത്തിൽ മരണപ്പെട്ടുകോഴിക്കോട്, അത്തോളി സ്വദേശി ആണ്

ഹവിൽദാർ അരുൺ രാജ് MEG , ലഡാക്കിൽവാഹനാപകടത്തിൽ മരണപ്പെട്ടുകോഴിക്കോട്, അത്തോളി സ്വദേശി ആണ്

വാഹനം നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ലഡാക്ക്: കാർഗിലിലെ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. നാമിക ലാ പാസ് പ്രദേശത്ത് വച്ച് സൈനിക വാഹനം നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.ഡ്രൈവറും കൂടെയുണ്ടായിരുന്ന സൈനികനുമാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്.ദേശീയപാതയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 130ഓടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പൊലീസും രക്ഷാസേനയും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചിക്തൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി.

സംഭവത്തിൽ വാക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സമുദ്രനിരപ്പിൽ നിന്ന് 12,139 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാമിക ലാ പാസ്, പ്രദേശത്തെ ഏറ്റവും അപകടകരവും ബുദ്ധിമുട്ടേറിയതുമായ റോഡ് മാർഗങ്ങളിൽ ഒന്നാണ് ഈ പ്രദേശം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )