
മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
മുണ്ടൂർ സ്വദേശികളായ ജഗദീഷ്-തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്
പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂർ സ്വദേശികളായ ജഗദീഷ്-തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.

വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളം നിറഞ്ഞ പില്ലർ കുഴിയിൽ വീണത്. അപകടത്തിൽ കുട്ടിക്ക് ജീവൻ നഷ്ടമാവുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News
TAGS PALAKKAD
