കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയിൽ പ്രഖ്യാപിച്ച വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയിൽ പ്രഖ്യാപിച്ച വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്

ന്യൂഡൽഹി : കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയിൽ പ്രഖ്യാപിച്ച വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ.വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് 1,364 കാൻസർ മരുന്നുകളുടെ പുതുക്കിയ വിലയാണ് ഇന്ന് മുതൽ നിലവിൽ വന്നിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്.

137 കാൻസർ മരുന്നുകൾക്കാണ് ദേശീയ ഔഷധ വിലനിർണയ അതോറിറ്റിയായ എൻപിപിഎ ലാഭവിഹിതത്തിന് പരിധി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ ബ്രാൻഡഡ് മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്. ചില മരുന്നുകൾക്ക് 50 ശതമാനത്തിലേറെയാണ് വിലക്കുറവ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )