മണിക്കൂറുകൾ മാത്രം; വരവായി എക്സിറ്റ്പോൾ ഫലങ്ങൾ

മണിക്കൂറുകൾ മാത്രം; വരവായി എക്സിറ്റ്പോൾ ഫലങ്ങൾ

  • എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് വൈകുന്നേരത്തോടെ വിവിധ ചാനലുകളിലും വാർത്ത മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കും

കോഴിക്കോട്: പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതാേടെ എക്സിറ്റ്പോൾ ഫലങ്ങൾ വരവായി. വിവിധ മുന്നണികളുടെയും പാർട്ടികളുടേയും നേതാക്കളുടെയും പ്രവർത്തകരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് വൈകുന്നേരത്തോടെ വിവിധ ചാനലുകളിലും വാർത്ത മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കും. എക്സിറ്റ്പോൾ ഫലങ്ങൾ ഏറെക്കുറെ ശരിയാവുന്ന തരത്തിലാണ് സമീപകാലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നിട്ടുള്ളത്. എന്നതുകൊണ്ടുതന്നെ രാഷ്ട്രീയ തല്പരരായ എല്ലാവരും വളരെ ഗൗരവത്തോടെയാണ് എക്സിറ്റ്പോൾ ഫലങ്ങളെ കാണുന്നത്.

സ്വന്തം മണ്ഡലത്തിലെ ഫലങ്ങൾക്കൊപ്പം ഇന്ത്യ ആരുഭരിക്കും എന്നുകൂടെ സൂചന നൽകുന്ന എക്സിറ്റ് ഫലങ്ങൾ രാഷ്ട്രീയ ഭാരതം അതീവ ഗൗരവമായാണ് വിലയിരുത്തക. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഏതൊക്കെ മുന്നണിക്ക് വിജയ സാധ്യതയുണ്ടെന്ന് ഏതാണ്ട് ഇന്ന് രാത്രിയോടെ തീർപ്പാകും എന്ന് വേണം കരുതാൻ. എന്നാൽ ഫലങ്ങൾ പ്രതീക്ഷിക്കാെത്തു വരാത്ത മുന്നണികളും പാർട്ടി നേതാക്കളും
എക്സിറ്റ്ഫലങ്ങളിൽ മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ള തെറ്റുകൾ ചൂണ്ടിക്കാട്ടി വോട്ടെണ്ണുന്ന ദിവസം വരെ കാത്തിരിക്കാൻ ആവശ്യപ്പടുകയാണ് പതിവ്.

എന്തുതന്നെ ആയാലും ശരിയായ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ചർച്ചകൾക്കും പ്രതീക്ഷകൾക്കും ഊർജ്ജം പകരുന്നതായിരിക്കും എക്സിറ്റ് പാേൾ ഫലങ്ങളെന്ന് സാമാന്യമായി പറയാവുന്നതാണ്. വളരെ കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ എക്സിറ്റ് പാേൾ ഫലം വന്നു കഴിഞ്ഞാലും ഇരുവിഭാഗങ്ങളും പ്രതീക്ഷ കൈവെടിയാറില്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഏറെ ആകാംക്ഷയുള്ളത് ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന കാര്യത്തിലാണ്. തിരുവനന്തപുരം തൃശൂരുമാണ് ബിജെപി ഏറെ പ്രതീക്ഷ വെച്ചു പുലർത്തുന്ന രണ്ട് മണ്ഡലങ്ങൾ.

വിവിധ സർവ്വേ സർവ്വേകൾ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞവർഷത്തെ 19 സീറ്റിൽ നിന്ന് കുറവ് വന്നാൽ യുഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയ പരാജയമായി വിലയി രുത്തപ്പെടും. മറിച്ച് യുഡിഎഫ് അവകാശപ്പെടുന്ന തുപോലെ 20- സീറ്റിലും വിജയിക്കുകയാണെങ്കിൽ കേരള സംസ്ഥാന ഭരണത്തിനുള്ള തിരിച്ചടിയായി ഫലം കണക്കാനാണ് അവർ താല്പര്യപ്പെടുക. എക്സിറ്റ് പാേൾ ഫലങ്ങൾ ഉറക്കം കെടുത്തുന്ന മറ്റാെരു വിഭാഗമാണ് വാതുവെപ്പുകാർ. പണം വെക്കുന്നതിന്
പുറമെ തല മാെട്ടയടിക്കൽ, പാതി മീശ എടുക്കൽ, പാർട്ടി മാറൽ തുടങ്ങി വാതുവെപ്പ് പല തരത്തിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )