നരിക്കുനിയിൽ ഏഴാം ക്ലാസുകാരന് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം

നരിക്കുനിയിൽ ഏഴാം ക്ലാസുകാരന് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം

സ്‌കൂളിൽ ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയായിരുന്നു മർദനം

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഏഴാം ക്ലാസുകാരന് സീനിയർ വിദ്യാർഥിയുടെ ക്രൂരമർദനം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അത്യാസന്ന നിലയിലാണെന്നാണ് വിവരം. സ്‌കൂളിൽ ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയായിരുന്നു മർദനം.

ഒമ്പതാം ക്ലാസുകാരനാണ് ഏഴാം ക്ലാസുകാരനെ മർദിച്ചത്. മത്സരം കാണേണ്ടെന്നും എഴുന്നേറ്റ് പോകാനും ആവശ്യപ്പെട്ടായിരുന്നു ആക്രമണം.കുട്ടിയുടെ മർമത്തിലടക്കം പരിക്കേറ്റിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )