
എൽപി എസ് ടി സമരനേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (എൽ.പി.എസ്.ടി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർത്ഥി വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം ഇവരെ പോലീസ് ഇടപെട്ടല്ല ആശുപത്രിയിലേക്ക് മാറ്റിയതല്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
CATEGORIES News
