സംസ്ഥാനത്തെപൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും

സംസ്ഥാനത്തെപൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും

മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൽ കടുത്ത നടപടിക്ക് സാധ്യതയില്ലെന്ന് സൂചന.

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിൽ കടുത്ത നടപടിക്ക് സാധ്യതയില്ലെന്ന് സൂചന. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. പരീക്ഷയും സ്കോളർഷിപ്പ് പദ്ധതിയും റദ്ദാക്കിയതോടെ വിവാദം അവസാനിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഭരണം നടത്തുന്നത് സംഘപരിവാറാണെന്ന ആരോപണം ഉൾപ്പെടെയാണ് പ്രതിപക്ഷം ഉന്നയിച്ചത്.എന്നാൽ വിവാദം കൂടുതൽ നീട്ടാതെ അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. കഴിഞ്ഞ ഒക്ടോബർ മുതൽ നടത്തിയ പരീക്ഷകളും സ്കോളർഷിപ്പ് പദ്ധതിയും റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള അധ്യാപക സംഘടനകൾ നേരത്തെയും സ്കോളർഷിപ്പുകളും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെന്നും ഇത്തരം പരിപാടികൾക്ക് അനുമതി നൽകാറുണ്ടെന്നുമാണ് വകുപ്പിന്റെ വിശദീകരണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )