
ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
- ക്ഷേമാശ്വാസ നടപടികൾ പൂർണമായും കയ്യൊഴിഞ്ഞു
തിരുവനന്തപുരം:ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ നടപടികൾ പൂർണമായും കയ്യൊഴിഞ്ഞു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് മിഷൻ സമുദ്ര പദ്ധതി. കിഫ്ബിയുടെയും ലൈഫ് മിഷന്റെയും ചിറകരിയുന്ന നയമാണ് ബജറ്റിലുള്ളതെന്നും പിണറായി വിജയൻ ആരോപിച്ചു. ധവളപത്രം സർക്കാർ വികസന പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള മുൻകൂർ ജാമ്യമാണ്. സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാണിക്കുന്നു .വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചു പിടിക്കുകയാണ്. ഇത് ബോധപൂർവ്വം ചെയ്തതാണ്. നവകേരള സ്വപ്നം പൂർണമായും കൈയൊഴിഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ബ്ലൂ പ്രിന്റ് ഇല്ല. ക്ഷേമ ആശ്വാസം നടപടികൾ വികസനങ്ങളും പൂർണ്ണമായും കയ്യൊഴിഞ്ഞുവെന്നും പിണറായി കുറ്റപ്പെടുത്തി.
CATEGORIES News
