ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ വിളിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്;കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായി മന്ത്രി

ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ വിളിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്;കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായി മന്ത്രി

14കാരൻ്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു

തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയിൽ 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബത്തെ വിളിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കുട്ടിയുടെ പിതാവിനെ മന്ത്രി നേരിട്ട് വിളിക്കുകയായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. 14കാരൻ്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. ജില്ലാ കലക്ടർ, കെഎസ്ഇബി എക്സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ നിർദേശം.

മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി എറപറമ്പൻ ശിഹാബിന്റെ മകൻ ജുനൈദ് (13) ആണ് ഷോക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ വെച്ചായിരുന്നു സംഭവം. വൈദ്യുതി ലൈനിലെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )