പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം’ ; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി

പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം’ ; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി

  • സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്‌ത് സർക്കാർ നിർദ്ദേശപ്രകാരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : സാമൂഹിക മാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്‌ത് സർക്കാർ നിർദ്ദേശപ്രകാരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായതുൾപ്പടെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കിയ സംഭവത്തിലായിരുന്നു അഭ്യന്തരമന്ത്രിയുടെ മറുപടി. സേവ്യർചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )