
തർക്കങ്ങൾക്കൊടുവിൽ കേരള പി എസ് സി യിലേക്ക് പുതിയ അംഗങ്ങൾ
നാല് കോൺഗ്രസ് പ്രതിനിധികളെയും ഒരു മുസ്ലിം ലീഗ് പ്രതിനിധിയെയും ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് മന്ത്രിസഭാ യോഗം.
തിരുവനന്തപുരം: കേരള പിഎസ്സിയിലെ അഞ്ച് ഒഴിവുകളിലേക്ക് നാല് കോൺഗ്രസ് പ്രതിനിധികളെയും ഒരു മുസ്ലിം ലീഗ് പ്രതിനിധിയെയും ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് മന്ത്രിസഭാ യോഗം. ഇവരുടെ നിയമനത്തെ ചൊല്ലി മന്ത്രിസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ വാക്ക് തർക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വലിയ തർക്കമുണ്ടായതായി സ്ഥിരീകരിച്ച മുഖ്യമന്ത്രി ഇത് പിഎസ്സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടാണോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.അതേസമയം മാധ്യമങ്ങളിൽ വന്ന പട്ടിക തന്നെയാണ് തങ്ങൾ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ട പിഎസി അംഗങ്ങൾ ആരെല്ലാമാണെന്ന് നോക്കാം. ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരാണ് കോൺഗ്രസിൻ്റെ പ്രതിനിധികളായി വരുന്നത്. ഷാഫി ചാലിയം ആണ് മുസ്ലിംലീഗ് പ്രതിനിധി.
