
മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്.
തൃശ്ശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് സംഭവം . പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടായ കുട്ടിയെ വീട്ടുകാർ ഉടൻതന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ആരോൺ സഹോദരനാണ്.
CATEGORIES News
