കൊലവിളി ട്രാക്ക് വിട്ടാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ.മുരളീധരൻ

കൊലവിളി ട്രാക്ക് വിട്ടാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ.മുരളീധരൻ

സിപിഎം നേതാവും മുൻ എംഎൽഎയുമായി ടി.മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

കണ്ണൂർ: കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ടാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ.മുരളീധരൻ. അക്രമവും കൊലവിളിയും കാരണമാണ് നിലവിലെ സീറ്റ് പോലും ആ പാർട്ടിക്ക് കൈവിട്ടുപോയത്. ജെൻസി കാലഘട്ടത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല. ഇത്തരം നിലപാടുകൾ ആ പാർട്ടിയെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂവെന്നും കെ.മുരളീധരൻ വ്യക്തമാക്കി. സിപിഎം നേതാവും മുൻ എംഎൽഎയുമായി ടി.മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾ പഴയകാലത്തെ തുരുമ്പിച്ച കാര്യങ്ങളാണ്. “കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ല, കോടതി വെറുതെ വിട്ടവർ ഇന്ന് ഈ ഭൂമിയിലില്ല” എന്നൊക്കെയുള്ള വാദങ്ങളുടെ കാലം കഴിഞ്ഞുപോയതാണ്. അത്തരം ചുമതലയൊന്നും ആർക്കും നൽകിയിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )