രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു മിസോറാമിലേക്ക് യാത്ര തിരിച്ചു

രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു മിസോറാമിലേക്ക് യാത്ര തിരിച്ചു

  • ഇന്ന് രാവിലെ നാവിക അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.

കണ്ണൂർ: രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു മിസോറാമിലേക്ക് യാത്ര തിരിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ 11.35-ഓടെയാണ് എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി മിസോറാമിലേക്ക് തിരിച്ചത്.
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ പാസി പരേഡിൽ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. ഇന്ന് രാവിലെ നാവിക അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )