
കാപ്പാട് -കൊയിലാണ്ടി ബീച്ച് റോഡ്; റോഡ് ഗതാഗതം നിരോധിച്ചു
- തൂവപ്പാറ മുതൽ പൊയിൽക്കാവ് വരെയുള്ള ഹാർബർ റോഡും പൂർണമായും തകർന്ന അവസ്ഥയിലാണ്

കൊയിലാണ്ടി : കാപ്പാട് – കൊയിലാണ്ടി റോഡ് വീണ്ടും കടലെടുത്തു. റോഡ് തകർന്നതിനെ തുടർന്ന് ബീച്ച് റോഡ് വഴിയുള്ള ഗതാഗതം നിരോധിചിരിക്കുകയാണ്. കനത്ത കടൽക്ഷോഭത്തെ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിനാൽ കാൽനടയാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. കടലിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തികൾ പൂർണമായും തകർന്ന നിലയിലാണ് ഉള്ളത് . കടൽക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് വീണു.
മൂന്നര മീറ്ററോളം കടൽ കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈദ്യുതി പോസ്റ്റ് തകരുകയും ചെയ്തിട്ടുണ്ട് . ഈ പ്രദേശങ്ങളിൽ തെരുവ് വിളക്കുകളുടെ വൈദ്യുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട് . തൂവപ്പാറ മുതൽ പൊയിൽക്കാവ് വരെയുള്ള ഹാർബർ റോഡും പൂർണമായും തകർന്ന അവസ്ഥയിലാണ്.
CATEGORIES News