സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കൈമാറി കെയുസിടിഎസ്‌എഫ്

സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കൈമാറി കെയുസിടിഎസ്‌എഫ്

  • കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി

തേഞ്ഞിപ്പാലം : സ്വാശ്രയ കോളേജ് അധ്യാപക -അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കേരള അൺ എയ്ഡഡ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ ( കെയുസിടിഎസ്‌എഫ് )കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി.

സ്വാശ്രയ കോളേജ് അധ്യാപക – അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുടെ ചട്ടം രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഉപസമിതിയും മാനേജ്മെൻറ് അസോസിയേഷൻ പ്രതിനിധികളും അധ്യാപക സംഘടന നേതാക്കളും യൂണിവേഴ്സിറ്റിയിൽ ചേർന്ന യോഗത്തിലാണ് കരട് റിപ്പോർട്ട് കൈമാറിയത്. മുജീബ് ടി. പി, ആസിഫ് കലാം എന്നിവർ സംബന്ധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )