നിപ;നിരീക്ഷണത്തിലുള്ള 7 പേരുടെയും ഫലം നെഗറ്റീവ്

നിപ;നിരീക്ഷണത്തിലുള്ള 7 പേരുടെയും ഫലം നെഗറ്റീവ്

  • 7 പേരും കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിൽ ഉള്ളവർ

കോഴിക്കോട് : നിപ ബാധിച്ചു മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം ഉള്ള 7 പേരുടെയും ഫലം നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
330 പേർ സമ്പർക്ക പട്ടികയിൽ ഉണ്ട് ഇതിൽ 101പേർ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടും.

68 പേർ ആരോഗ്യ പ്രവർത്തകരാണ്. പാണ്ടിക്കാട് പഞ്ചായത്തിൽ 18 പേരും ആനക്കരയിൽ 10 പേരും പനിയെ തുടർന്ന് ചികിത്സയിലുണ്ട്. ഇവരിൽ ആർക്കും കുട്ടിയുമായി സമ്പർക്കം ഇല്ല. വീടുകൾ കയറിയുള്ള സർവ്വേ തുടരുകയാണെന്നും പനി ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം എന്നും പഴങ്ങളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തൽ ഉള്ള ഗവേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )